Sports

‘നെയ്മര്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി

“Manju”

ശ്രീജ.എസ്

റിയോഡിജനീറോ: നെയ്മര്‍ ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി. ഇതിഹാസമായ .. റൊണാള്‍ഡോയെ മറികടന്നാണ് നെയ്മര്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പെറുവിനെതിരെ ഹാട്രിക്ക് നേടിയതോടെയാണ് നെയ്മര്‍ റൊണാള്‍ഡോയെ മറികടന്നത് . നെയ്മര്‍ക്ക് 104 മത്സരങ്ങളില്‍ 64 ഗോളുകളായി. റൊണാള്‍ഡോയെക്കാള്‍ രണ്ട് ഗോളുകള്‍ കൂടുതല്‍. റൊണാള്‍ഡോ 98 മത്സരങ്ങളില്‍ 62 ഗോളുകളാണ് നേടിയത്. ഇതിഹാസമായ പെലെയാണ് ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതാരം- 77 ഗോളുകള്‍.

നെയ്മറുടെ ഹാട്രിക്കിന്റെ മികവില്‍ ബ്രസീല്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പെറുവിനെ പരാജയപ്പെടുത്തി.

Related Articles

Back to top button