IndiaLatest

സൗജന്യ വൈദ്യുതി ; സൂര്യ ഘര്‍ പദ്ധതിക്ക് തുടക്കം

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ വൈദ്യുതി ഉറപ്പാക്കുക എന്ന് ലക്ഷ്യത്തിനായി പ്രഖ്യാപിച്ച സൗരോർജ്ജ പദ്ധതി ‘സൂര്യ ഘർ’ ആരംഭിച്ചതായി പ്രധാനമന്ത്രി. സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ആരംഭിച്ചതായി പ്രഖ്യാപിച്ച‌ത്. പദ്ധതിക്ക് കീഴില്‍ ഒരു കോടി കുടുംബങ്ങള്‍ക്ക് മാസത്തില്‍ 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും. ഇതിനായി 75,000 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ സുസ്ഥിര പുരോഗതി വർദ്ധിപ്പിക്കാമെന്നും എല്ലാവരും പദ്ധതി ശക്തിപ്പെടുത്താൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതിനായി രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു.‌ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുന്ന സബ്‌സിഡി മുതല്‍ ബാങ്ക് വായ്പകളില്‍ വൻ ഇളവുകള്‍ വരെ പദ്ധതിക്കായി ലഭിക്കും. പദ്ധതി താഴേത്തട്ടില്‍ എത്തിക്കുന്നതിനായി നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പഞ്ചായത്തുകളും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു

Related Articles

Back to top button