KeralaLatestThiruvananthapuram

നിഷ്കളങ്കതയുടെ പൂർണ്ണതയും, പൂർണ്ണതയുടെ നിഷ്കളങ്കതയും അറിഞ്ഞ് കാഞ്ഞാംപാറ യൂണിറ്റിൽ പൂജിതപീഠം സത്സംഗം

കാഞ്ഞാംപാറ സത്സംഗത്തിൽ ജനനി സുകൃത ജ്ഞാനതപസ്വിനി- ഗുരു പ്രപഞ്ചത്തിന്റെ എല്ലാമറിയുന്ന നിഷ്കളങ്കതയുടെ പൂർണ്ണത-

“Manju”

പോത്തൻകോട് : “ഈ പ്രപഞ്ചത്തിന്റെ എല്ലാമറിയുന്ന നിഷ്കളങ്കതയുടെ പൂർണ്ണത.. പ്രപഞ്ചത്തിന്റെ ഒന്നുമറിയാത്ത നിഷ്കളങ്കരിലേക്ക് നടന്നു വരുന്നു..” അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിൽ എത്തിയപ്പോൾ സ്വീകരണങ്ങളേറ്റുവാങ്ങി.. താമരപ്പൂവുമായി കാത്തുനിന്ന കുട്ടികളുടെ ഇടയിലേക്ക് പുഞ്ചിരിയോടെ കടന്നു ചെന്നപ്പോൾ കേട്ട അനൗൺസ് മെന്റിലെ വാക്കുകൾ ഈ പ്രപഞ്ചത്തിന്റെ എല്ലാമറിയുന്ന നിഷ്കളങ്കതയുടെ പൂർണ്ണത.. പ്രപഞ്ചത്തിന്റെ ഒന്നുമറിയാത്ത നിഷ്കളങ്കരിലേക്ക് നടന്നു വരുന്നു..” – നിഷ്കളങ്കതയുടെ പ്രതിരൂപമാണ് ഗുരു.. പ്രപഞ്ചത്തിലെ എല്ലാ നിഗൂഢതകളും അറിയുന്നയാൾ.. എന്നാൽ നിഷ്കളങ്കതയോടെ പര്യായമായ കുട്ടികളുടെ ഇടയിലൂടെഒന്നുമറിയാത്ത നിഷ്കളങ്കതയോടെവിശ്വജ്ഞാന മന്ദിരത്തിലേക്ക് നടന്നു വരുന്നു ഗുരുവിനെയും ശിഷ്യപൂജിതയേയും അന്വർത്ഥമാക്കുന്നതായിരുന്നു ആ അനൗൺസ്മെന്റുകളെന്നും, ഗുരുവിന്റെ അവസ്ഥയിലേക്ക് എത്തുവാൻഒരു ശിഷ്യ എടുത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും ദുഃഖത്തിന്റെയും ആനന്ദത്തിന്റെയും ദിനങ്ങളെയാണ് നാം പൂജിതപീഠം വ്രതശുദ്ധിയുടെ ദിനങ്ങളായി 41 നാൾ ആചരിക്കുന്നതെന്നും ജനനി സുകൃത ജ്ഞാനതപസ്വിനി പറഞ്ഞു.

കാഞ്ഞാംപാറയിൽ നടന്ന പൂജിതപീഠം സത്സംഗത്തിലൂടെയുള്ള നിമിഷങ്ങൾ..

ഗുരു നിഷ്കളങ്കതയുടെ പ്രതിരൂപമാണെന്നും ആ നിഷ്കളങ്കതയെ എടുത്തുകാട്ടുന്നതാണ് ഗുരുവിന്റെ ശിഷ്യപൂജിതയുടെ ജീവിതമെന്നും ജനനി സുകൃത ജ്ഞാനതപസ്വിനി. ഗുരുവും ശിഷ്യപൂജിതയും രണ്ടല്ല. ഗുരുതന്നെയാണ് ശിഷ്യപൂജിത..

പ്രാർത്ഥന എങ്ങനെയായിരിക്കണമെന്നും, എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്നും ജനനി പറഞ്ഞു. ഗുരുവിനെ പ്രാർത്ഥിക്കുന്നവർ മൂന്ന് തരക്കാരാണെന്നും, ഒരു കൂട്ടർ പ്രാർത്ഥനയിലുണ്ടെങ്കിലും മനസ്സിൽ മറ്റ് പല വിധ ചിന്തയിലാകും…, രണ്ടാമത്തെ കൂട്ടർ അർത്ഥ മനസ്കരായും, ഒരു കൂട്ടർ ഗുരുവിനെ അഭിമുഖമായി ഇരിക്കുന്നവരാണെന്നും ആത്മാവിലേക്ക് ഗുരുരൂപത്തെ സ്വാംശീകരിക്കുന്നില്ലെന്നും ജനനി പറഞ്ഞു. എന്നാൽ ഗുരുവിനെ അംഗോപാംഗം തന്നിലേക്ക് സ്വാംശീകരിക്കുകയും ആ രൂപത്തിൽ വിലയം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് തനുവും മനവും അർപ്പിക്കുന്നതാകണം പ്രാർത്ഥനയെന്നും ജനനി ഉദ്ബോധിപ്പിച്ചു.

ഗുരുവിന്റെയും ശിഷ്യപൂജിതയുടെയും ജീവിതത്തിലെ അനുഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്റെ ഇഴയടുപ്പങ്ങളെ ലളിതമായ ഭാഷയിൽ ജനനി സുകൃത ജ്ഞാന തപസ്വിനി ഭക്തർക്ക് പകർന്നു നൽകി.

പൂജിതപീഠം സമർപ്പണത്തോടനുബന്ധിച്ച് തിരുവനന്തപുരം ഏരിയ (റൂറൽ) പരിധിയിലുള്ള 12 യൂണിറ്റുകളിലൊന്നായ കാഞ്ഞാംപാറയിൽ നടന്ന സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജനനി. കാഞ്ഞാംപാറ കെ.. മുരളീധരൻ – എൻ..ഉഷ ദമ്പതികളുടെ പുഷ്പം ഭവനത്തിൽ വ്യാഴാഴ്ച പ്രാർത്ഥനയെ തുടർന്ന് നടന്ന സത്സംഗത്തിന് മോഹനൻ ജി. കാഞ്ഞാംപാറ സ്വാഗതവും കെ.ബി. ശ്രീജാകുമാരി നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button