KeralaLatest

സത്യത്തിന്റെ മാര്‍ഗത്തിലേക്ക് ഗുരു നമ്മെ നയിക്കുന്നു: കരുണപുരം സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: 41 ദിവസത്തെ സുകൃത ദിനങ്ങളിലൂടെ എല്ലാവിധ ദോഷങ്ങളും മാറി എന്ത് നന്മയാണോ നമുക്ക് ലഭിക്കേണ്ടത് ആ നന്മ കൈവരിക്കാനുതകുന്ന രീതിയില്‍ നമ്മുടെ ജീവനെ ശുദ്ധീകരിക്കണമെന്ന് തിരുവനന്തപുരം റൂറല്‍ ഏരിയാ അഡ്മിനിട്രേഷന്‍ ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി പറഞ്ഞു.

എവിടെയൊക്കെ ഉണ്ടായിരുന്ന നമ്മളെ ഗുരു ഒരുമിച്ചു ചേര്‍ത്തുവച്ചു. ഗുരുവിന്റെ അടുത്ത് താമസിക്കുവാനുള്ള നിയോഗം നമുക്കുണ്ടാക്കി തന്നു. പൂജിത പീഠം സമര്‍പ്പാണാഘോഷവുമായി ബന്ധപ്പെട്ട് കരുണപുരം യൂണിറ്റില്‍ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജനനി. സത്യത്തിന്റെ മാര്‍ഗത്തിലേക്ക് ഗുരു  നയിക്കുകയാണ്. സത്യത്തിന്റെ പുതിയ മാര്‍ഗത്തിലേക്ക് ഗുരു നന്നെ കൈപിടിച്ചു നടക്കുന്നു. അതില്‍ ചെറുതും വലുതമായ കര്‍മ്മം ചെയ്യാന്‍ നമ്മള്‍ പ്രാപ്തമാകണം. അതിലൂടെ കര്‍മ്മം ചെയ്ത് പുണ്യം നേടണമെന്നും ജനനി പറഞ്ഞു.

ബൈജി. റ്റി.പി, എസ്  രത്‌നവല്ലി തുടങ്ങിവയവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദ വിതരണവും ഭക്ഷണ വിരുന്നും നടന്നു.

Related Articles

Back to top button