KeralaLatest

സൂര്യതാപവും, സൂര്യാഘാതവും; കരുതല്‍ വേണം

“Manju”

ശാന്തിഗിരി ആശ്രമത്തില്‍  നാളെയും മറ്റന്നാളും (ഫെബ്രുവരി 21, 22 ദിവസങ്ങളിലായി) പൂജിതപീഠം സമര്‍പ്പണ വാര്‍ഷികവും അര്‍ദ്ധവാര്‍ഷിക കുംഭമേളയും നടക്കുകയാണ്.  കേരളത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ പരിപാടികളുടെ ഭാഗമാകാന്‍ എത്തിച്ചേരുന്ന അവസരം.  കേരളത്തിൽ ചൂട് പൊതുവെ വർദ്ധിച്ചു വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. താപനില 36 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തുന്നു. സാധാരണ ഊഷ്മാവിനെക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.  വെയിലേറ്റ് ശാരീരിക പ്രശ്നങ്ങള്‍ വരാന്‍ കാരണമാകുന്നത് അധികം നിര്‍ജ്ജലീകരണം മൂലമാണ്.

ഫെബ്രുവരി 22ന് പൂജ്യത പീഠ സമർപ്പണ ആഘോഷങ്ങൾക്ക് വേണ്ടി തിരുവനന്തപുരം പോത്തൻകോട് കേന്ദ്രാശ്രമത്തിൽ എത്തിച്ചേരുന്ന എല്ലാ ആത്മ ബന്ധുക്കളും ചൂട് കാലാവസ്ഥയില്‍ കൂടുതൽ ജാഗ്രത പുലർത്തണം.

ഉയർന്ന ചൂട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ കൂടുതൽ ശ്രദ്ധിക്കണം. നേരിട്ട് വെയിൽ ഏൽക്കുന്നത് സൂര്യതാപവും, സൂര്യാഘാതവും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. സൂര്യാഘാതം ജീവഹാനിക്ക് വരെ കാരണമായേക്കാം. അന്തരീക്ഷത്തിലെ ചൂട് ഒരു പരിധി കടന്നാൽ ശരീരത്തിലെ ചില നിർണായക പ്രവർത്തനങ്ങളും തകരാറിലാകാം.

ശ്രദ്ധിക്കേണ്ടത്

  • നേരിട്ട് വെയിലേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക പ്രത്യേകിച്ച് രാവിലെ 11 മുതൽ വൈകിട്ട് 3 മണി വരെ.
  • നിർജ്ജലീകരണം തടയാൻ കുടിവെള്ളം ഒരു കുപ്പിയിൽ കയ്യിൽ കരുതുക.
  • പരമാവധി ശുദ്ധജലം കുടിക്കുക, ദാഹം ഇല്ലെങ്കിൽ പോലും വെള്ളം കുടിച്ചു കൊണ്ടിരിക്കുക.
  • കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക.
  • ചായ കോഫി സോഫ്റ്റ്‌ ഡ്രിംഗ് തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
  • വെയിലത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
  • വാളണ്ടിയർമാർ സെക്യൂരിറ്റി സ്റ്റാഫുകൾ കർമ്മമേഘലയിൽ ഏർപ്പെട്ടിരിക്കുന്നവർ എല്ലാവരും മേൽ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്.
  • ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടുക.

Related Articles

Back to top button