KeralaLatest

വിമാനത്താവളം മാതൃകയില്‍ പുനര്‍നിര്‍മ്മാണം: മാറ്റത്തിനൊരുങ്ങി തൃശൂര്‍, ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍

“Manju”

തൃശ്ശൂര്‍: നവീന സൗകര്യങ്ങളോടെ വിമാനത്താവളം മാതൃകയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍നിര്‍മിക്കുന്നു. കേരളീയ വാസ്തുശില്‍പ മാതൃകയിലായിരിക്കും രൂപകല്‍പ്പന. റെയില്‍ ലാന്‍ഡ് ഡവലപ്‌മെന്റ് അതോററ്റിക്കാണ് നിര്‍മാണ ചുമതല.375 കോടി രൂപയാണ് പ്രാഥമിക ചെലവ്. 10.9 കോടി രൂപയാണ് ഗുരുവായൂര്‍ അമൃത് സ്റ്റേഷന്‍ പദ്ധതിച്ചെലവ്. ഗുരുവായൂര്‍ സ്റ്റേഷനില്‍ രണ്ടുകോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തി
യാക്കിയ ലിഫ്റ്റുകള്‍, മേല്‍ക്കൂരകള്‍, പ്ലാറ്റ്‌ഫോം ഉയര്‍ത്തല്‍ മുതലയാവ പദ്ധതികളിലുണ്ട്.

തൃശൂരില്‍ നിലവിലുള്ള പാര്‍ക്കിങ് സൗകര്യത്തിനു പുറമേ 300ലേറെ കാറുകള്‍ക്കുള്ള മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് മുന്‍കൂര്‍ റിസര്‍വേഷന്‍ അടക്കം എല്ലാവിധ ടിക്കറ്റുകള്‍ക്കുമായി 11 ടിക്കറ്റ് കൗണ്ടറുകള്‍, കാല്‍നട, സൈക്കിള്‍ യാത്രികര്‍ക്കും വാഹനങ്ങള്‍ക്കുമായി പ്രത്യേകം പാതകള്‍, വിശാലമായ കാത്തിരിപ്പു ഹാള്‍, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം ജീവനക്കാര്‍ക്കായി അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സ്, ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു കവാടത്തിന് അഭിമുഖമായി പ്രവേശനകവാടം വീതിയേറിയ 2 നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍,
എസ്‌കലേസ്‌കറ്ററുകള്‍, ബജറ്റ്‌ഹോട്ടല്‍, വിവിധ വാണിജ്യസ്ഥാപനങ്ങള്‍ എന്നിവയുമുണ്ടാകും.

ഗുരുവായൂരില്‍ പുതിയ നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്‌കലേസ്റ്ററുകള്‍, വിപുലമായ പാര്‍ക്കിങ് സൗകര്യം പൂന്തോട്ടങ്ങള്‍, അറിയിപ്പുകള്‍ നല്‍കാന്‍ ഡിജിറ്റല്‍ സൗകര്യം, അറിയിപ്പ് ബോര്‍ഡുകള്‍ പ്ലാറ്റ്‌ഫോമും മേല്‍ക്കൂരയും വികസിപ്പിക്കല്‍ സ്റ്റെയിന്‍ ലെസ്സ്റ്റീല്‍ ബെഞ്ചുകള്‍, വാഷ് ബേസിനുകള്‍ മികച്ച വെളിച്ച സംവിധാനം, സിസിടിവിയുമുണ്ട്.

 

Related Articles

Back to top button