KeralaLatest

ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

“Manju”

ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ബില്ലിനാണ് അംഗീകാരം ലഭിച്ചത്. ലോക്പാല്‍ ബില്ലുമായി ഒത്തു പോകുന്ന ഭേദഗതി ആയതിനാലാണ് അംഗീകാരം ലഭിച്ചത്. ഇതോടെ ലോകായുക്തയ്ക്ക് നിലവിലുള്ള അധികാരം കുറഞ്ഞു. നിയമസഭ പാസാക്കിയ ഏഴ് ബില്ലുകളാണ് രാഷ്ട്രപതിക്ക് വിട്ടിട്ടുള്ളത്. ഇതിലൊരു ബില്ലിനാണ് ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ലോക്പാല്‍ നിയമത്തിലെ നിര്‍ദ്ദേശങ്ങളുമായി ഒത്തുപോകുന്ന ഭേദഗതി നിര്‍ദ്ദേങ്ങളാണ് ലോക്ബാല്‍ ബില്ലില്‍ ഉണ്ടായിരുന്നത് എന്നത് കണക്കിലെടുത്താണ് രാഷ്ട്രപതി ഭവന്‍ ഇക്കാര്യത്തില്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. രാഷ്ട്രപതിക്കയയ്ക്കുന്ന ബില്ലുകളില്‍ സമയമെടുത്താണ് തീരുമാനമെടുക്കാറുള്ളത്. പത്ത് കൊല്ലം വരെ എടുത്ത് തീര്‍പ്പാക്കിയ ബില്ലുകളുമുണ്ട്.

ലോക്പാല്‍ നിയമതത്തിന്റെ നാലാം വകുപ്പിലാണ് നിര്‍ണ്ണായക ഭേദഗതി വരുത്തിയിരിക്കുന്നത്. ലോകായുക്തയുടെ ഉത്തരവുകള്‍ റിവ്യൂ ചെയ്യാനുള്ള അധികാരം സര്‍ക്കാരിന് മേല്‍ നല്‍കുന്നതാണ് നിയമഭേദഗതി.

Related Articles

Back to top button