KeralaLatest

ഗൃഹപ്രവേശകർമ്മം നടന്നു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ജനസേവികപുരം യൂണിറ്റിൽ സി. ആര്‍. കാർത്തികേയൻ സിന്ധു കുമാരി ദമ്പതികൾ പുതുതായി നിർമ്മിച്ച ഗുരു സേവിത വീടിന്റെ ഗൃഹപ്രവേശ കർമ്മം ഇന്ന് രാവിലെ 11.30 ന് നടന്നു. ശാന്തിഗിരി ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ശാന്തിഗിരി റിസര്‍ച്ച് ഫൗണ്ടേഷന്‍ ചീഫ് സ്വാമി ഗുരുധർമ്മ ജ്ഞാന തപസ്വി, ശാന്തിഗിരി ഹെല്‍ത്ത് കെയര്‍ & റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍സ് ഹെഡ് സ്വാമി ഗുരു സവിധ് ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാനതപസ്വി എന്നിവരും ആത്മബന്ധുക്കളും ചടങ്ങുകളിൽ സന്നിഹിതരായിരുന്നു.

Related Articles

Back to top button