KeralaLatestThiruvananthapuram

പൂലന്തറ-ആനന്ദപുരം റോഡ് നവീകരണത്തിന് അനുമതിയായി

“Manju”

 

പോത്തൻകോട് : പൂലന്തറ – ആനന്ദപുരം റോഡ് ടാറിംഗിന് പൊതു മരാമത്ത് വകുപ്പ് 45 ലക്ഷം രൂപ അനുവദിച്ചു. മാണിക്കൽ – പോത്തൻകോട് ഗ്രാമപഞ്ചായത്തുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പ്രദേശവാസികളുടെ ചിരകാലത്തെ ആഗ്രഹമാണ് ഇതിലൂടെ പൂർത്തിയാകുന്നത്. നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നത് എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ അനുമതി.  തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് നം .507/2024/LSGD തീയതി,തിരുവനന്തപുരം, 02-03-2024 ഓർഡർ പ്രകാരം 45 ലക്ഷം രൂപയാണ് ഈ റോഡിന്റെ വികസനത്തിനായി അനുവദിച്ചിരിക്കുന്നത്. മുല്ലശ്ശേരിനമ്പാട് പേഴും മൂട് കുരിശ്ശടി റോഡിന് 70 ലക്ഷം രൂപയും, പെരുകൂർ – ഇടയില വീട് നരീക്കൽ റോഡിന് 55 ലക്ഷം രൂപയും ഈ ഉത്തരവ് പ്രകാരം ലഭിക്കും.

Related Articles

Back to top button