LatestThiruvananthapuram

കെ.പി.സി.സി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം എം ഹസന്

“Manju”

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷന്റെ താല്‍ക്കാലിക ചുമതല എം എം ഹസന് നല്‍കി എ ഐ സി സി. ലോക്സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരൻ വീണ്ടും മത്സരിക്കുന്നതിനാലാണ് ഹസന് ചുമതല നല്‍കിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. നിലവില്‍ യു ഡി എഫ് കണ്‍വീനറാണ് എം എം ഹസൻ.

അതേസമയം, ലോക്സഭാ തെര‍ഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ കേരളത്തിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ പട്ടികയിലിടം പിടിച്ചപ്പോള്‍ കെ മുരളീധരനെ വടകരയില്‍ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിലാണ് മുരളീധരന് പകരം വടകരയിലിറങ്ങുക. വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ സ്ഥാനാർത്ഥിയാകും. ആലപ്പുഴയില്‍ കെ.സി വേണുഗോപാലും മത്സരിക്കും. കണ്ണൂരില്‍ സുധാകരൻ മാറിനില്‍ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും സിറ്റിംഗ് സീറ്റില്‍ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button