KeralaLatest

കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

“Manju”

മാനന്തവാടി: കാട്ടാനയുടെ മുന്നില്‍പ്പെട്ട് കാര്‍ യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വയനാട് മാനന്തവാടി- പുല്‍പ്പള്ളി റോഡില്‍ കുറച്ചിപ്പറ്റയിലാണ് റോഡിലൂടെ നടന്നു നീങ്ങിയ ആന കാറിന് നേരെ അടുത്തത്. ഈ സമയം സംഭവത്തിന്റെ ദൃശ്യങ്ങള്‍ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തി. ആനയെ കണ്ടതോടെ നാട്ടുകാര്‍ ഒച്ചവച്ചു. പലതവണ ആന കാറിന് നേരെ പാഞ്ഞടുക്കുമ്പോഴും ദൃശ്യം പകര്‍ത്തുന്നതിനിടയില്‍ ഇവര്‍ ഒച്ചവച്ചു. ഇതോടെ ആന പിന്തിരിഞ്ഞു.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് കയറാന്‍ ശ്രമിച്ച ആനയെ വനത്തിലേക്ക് ഓടിക്കുന്നതിനിടെയാണ് കാര്‍ ആനയുടെ മുന്നിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് ഉണ്ടായിരുന്നു. പിന്നീട് ആന പതുക്കെ വനത്തിനകത്തേക്ക് നടക്കുകയായിരുന്നു.

 

Related Articles

Back to top button