ശ്രീജ.എസ്
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ മറികടന്ന് ഇംഗ്ലണ്ട് നായകന് ജോ റൂട്ട്. 2017നു ശേഷം ഇത് ആദ്യമായാണ് റൂട്ട് കോലിയെ മറികടക്കുന്നത്. ശ്രീലങ്കക്കെതിരെയും ഇന്ത്യക്കെതിരെയും നടത്തിയ മികച്ച പ്രകടനങ്ങളാണ് കോലിയെ മറികടക്കാന്‍ റൂട്ടിനെ സഹായിച്ചത്.
ജോ റൂട്ട് റാങ്കിംഗില്‍ മൂന്നാമത് എത്തിയപ്പോള്‍ കോലി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 883 പോയിന്റാറാണ് റൂട്ടിനുള്ളത്. കോലിക്ക് 852 പോയിന്റുണ്ട്. ഒന്നാം സ്ഥാനത്ത് കെയിന്‍ വില്ല്യംസണ് ആണ്. 919 പോയിന്റുാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവ് സ്മിത്തിന് 891 പോയിന്റുണ്ട്. നാലാമത് 878 പോയിന്റുമായി ഓസീസ് താരം മാര്‍നസ് ലബുഷെയ്ന് ആണ് ഉള്ളത്. ശ്രീലങ്കയ്ക്കെതിരെ കളിച്ച രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലും മാരക ഫോമിലായിരുന്നു റൂട്ട്. 684 റണ്‍സാണ് മൂന്ന് ടെസ്റ്റിലുമായി താരം വാരിക്കൂട്ടിയത്.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റണ്‍സിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആന്ഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. ശുഭ്മന്‍ ഗില്‍ 50 റണ്‍സ് നേടി.