ശ്രീജ.എസ്
കോവിഡ് വാക്സിന് ആവശ്യമില്ലെന്ന് പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍. കോവിഡിനെ പേടിയില്ല. അതിനേക്കാള്‍ പ്രധാനം കര്‍ഷകരുടെ ആവശ്യങ്ങള്‍ നേടിയെടുക്കലാണ്. 65 കഴിഞ്ഞവരും മറ്റു രോഗങ്ങള്‍ അലട്ടുന്നവരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആവശ്യമുള്ളവര്‍ സ്വന്തംനിലക്ക് പോയി വാക്സിന് എടുക്കുന്നതിനെ എതിര്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വാക്സിന് നല്കാന് ബന്ധപ്പെട്ട അധികൃതര്‍ സമരസ്ഥലത്തിനു സമീപം ക്രമീകരണം ഒരുക്കുകയോ വാക്സിന് എടുക്കണമെന്നുള്ളവര്‍ അവിടെ പോവുകയോ ചെയ്താല്‍ തടസ്സപ്പെടുത്തില്ലെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.