IndiaLatest

‘മൈത്രി സേതു’ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും

“Manju”

മൈത്രി സേതു പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ശ്രീജ.എസ്‌

ന്യൂഡല്‍ഹി: ഇന്ത്യബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകമായ മൈത്രി സേതുപ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ചടങ്ങ് നടക്കുന്നത്. ത്രിപുരയില്‍ നിരവധി വികസന പദ്ധതികള്‍ക്കും പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിക്കും

ത്രിപുരബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഫെനി നദിയിലാണ് മൈത്രി സേതു പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ തുടര്‍ന്നുവരുന്ന സൗഹൃദ ബന്ധത്തിന്റെയും ഉഭയകക്ഷി ബന്ധങ്ങളുടെയും പ്രതീകമായാണ് പാലത്തിന് മൈത്രി സേതു എന്ന പേര് നല്‍കിയിരിക്കുന്നത്. നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആണ് പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.

133 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന് 1.9 കിലോമീറ്റര്‍ നീളം വരും. ഇന്ത്യയിലെ സബ്രൂമിനെ ബംഗ്ലാദേശിലെ രാംഗഡുമായി ഇത് ബന്ധിപ്പിക്കും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വ്യാപാരവും ജനങ്ങളുടെ സഞ്ചാരവും ഒരുപോലെ സുഗമമാക്കാന്‍ മൈത്രി പാലം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

 

Related Articles

Back to top button