International

മ്യാൻമറിലെ മനുഷ്യാവകാശ ലംഘനം: സുരക്ഷാ സമിതിയിൽ യൂറോപ്യൻ യൂണിയന്റെ പ്രമേയം

“Manju”

ജനീവ: മ്യാൻമറിലെ സൈനിക ഭരണത്തിന്റെ ക്രൂരതകൾക്കെതിരെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ പ്രമേയം. യൂറോപ്യൻ യൂണിയൻ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക പിന്താങ്ങി. മ്യാൻമറിൽ ജനാധിപത്യപരമായി ഭൂരിപക്ഷം ലഭിച്ച ഭരണകൂടത്തെ സത്യപ്രതിജ്ഞ ചെയ്യാൻ പോലും അനുവദിക്കാതിരുന്നത് അംഗീകരിക്കരുതെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ അംഗീകരിക്കുന്ന പൊതു രാഷ്ട്രീയ നേതാക്കളേയും മുൻ ഭരണാധികാരികളേയും വീട്ടുതടങ്കലിലാക്കിയത് കടുത്ത മനുഷ്യാവകാശ ലംഘനമാ ണെന്നും യൂറോപ്യൻ യൂണിയൻ പറഞ്ഞു. പ്രതിഷേധിക്കുന്ന പൊതുജനങ്ങൾക്ക് നേരെ വെടിവെയ്പ്പ് നടത്തി കുട്ടികളെ അടക്കം കൊന്നുതള്ളുന്ന മ്യാൻമർ സൈന്യത്തിനെതിരെ ആഗോളതലത്തിൽ നടപടി സ്വീകരിക്കണമെന്നും സുരക്ഷാ സമിതിയോട് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു.

11 മ്യാൻമർ ഉദ്യോഗസ്ഥർക്കെതിരെ യൂറോപ്യൻ യൂണിയൻ കൗൺസിൽ ഉപരോധം ഏർപ്പെടുത്തിക്കഴിഞ്ഞു. എത്രയും പെട്ടന്ന് ഭരണം ജനങ്ങളെ ഏൽപ്പിച്ച് സൈന്യം പിന്മാറണമെന്നാണ് യൂറോപ്യൻ യൂണിയൻ ആഗ്രഹിക്കുന്നതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു. മ്യാൻമറിനെതിരെ അമേരിക്ക കഴിഞ്ഞ ദിവസം ഉപരോധം ഏർപ്പെടുത്തിയിരുന്നു. സ്റ്റേറ്റ് കൗൺസിലർ പദവി വഹിച്ചിരുന്ന ആംഗ് സാൻ സൂ കിയും പ്രസിഡന്റ് വിൻ മിന്റ് എന്നിവരേയും അവർക്കൊപ്പം ഭരണനിർവ്വഹണം നടത്തിയിരുന്ന പത്ത് ഉദ്യോഗസ്ഥരേയും മ്യാൻമർ സൈനിക ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.

Related Articles

Back to top button