ചെറുതോണി: ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശിനി കാഞ്ഞിരംതാനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചൊവ്വാഴ്ച വൈകീട്ട് 5.30ന് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഇസ്രായേലിലെ ഗാസ അഷ്ക്കലോണിലുള്ള വീട്ടില്‍നിന്നും ഫോണില്‍ സംസാരിക്കുന്നതിനിടെ മിസൈല്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നുവത്രെ. അവിടെയുള്ള ബന്ധുവാണ് മരണവിവരം വിളിച്ചറിയിച്ചത്. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്നത്. ഏക മകന് അഡോണ്‍. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ് സൗമ്യ. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ അംഗമായ സതീശന്റെയും സാവിത്രിയുടെയും മകളാണ്.
Related Articles
Check Also
Close
-
ഗൃഹ പരിചരണത്തിലുള്ള കോവിഡ് രോഗികള്‍ ശ്രദ്ധിക്കണംSeptember 1, 2021 9:21 AM