KeralaLatestThiruvananthapuram
കൊല്ലത്ത് യുവതിയെ പാറമടയിൽ മരിച്ചനിലയിൽ കണ്ടെത്തി
കൊല്ലം; യുവതിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര വെളിയം പടിഞ്ഞാറ്റിൻകര ഗിരീഷ് മന്ദിരത്തിൽ രതീഷിന്റെ ഭാര്യ കൃഷ്ണ(27)യെ ആണ് പടിഞ്ഞാറ്റിൻകരയിലെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാവിലെ കുടുംബാംഗങ്ങൾക്ക് കാപ്പി ഉണ്ടാക്കിക്കൊടുത്തശേഷം 8.45 മുതൽ കൃഷ്ണയെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ 400 മീറ്ററോളം അകലെയുള്ള പാറമടയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.