കോഴിക്കോട്: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പുതിയറയിലാണ് സംഭവം. പടന്നയില്‍ പത്മാവതിയാണ് മരിച്ചത്. കെഎസ്ഇബിയുടെ അനാസ്ഥ കാരണമാണ് ഒരു മനുഷ്യ ജീവന് പൊലിഞ്ഞതെന്നാണ് ഉയരുന്ന ആരോപണം. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്കാണ് വൈദ്യുതി കമ്പി പൊട്ടി വീണത്. എരുമയ്ക്ക് വെള്ളം നല്കാന് പോകുന്നതിനിടെ ഈ വെള്ളത്തില്‍ നിന്നും പത്മാവതിയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പത്മാവതി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ച് പോയപ്പോഴാണ് ഇവരെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.പിന്നീട് കെഎസ്ഇബി അധികൃതരെത്തി ആ ഭാഗത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
Related Articles
Check Also
Close
-
യുവതിയെ 21കാരന് കുത്തിക്കൊലപ്പെടുത്തിJune 17, 2021 11:57 AM