IndiaKeralaLatest

ലാപ്പ്ടോപ്പ് വിതരണം ചെയ്തു

“Manju”

ചെങ്ങന്നൂര്‍: വെണ്മണി പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതും ഡിഗ്രി, പ്രൊഫഷണല്‍ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുന്നതുമായ 15 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്ടോപ്പ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. വെസ് പ്രസിഡന്റ് പി.ആര്‍ രമേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍ ജോര്‍ജ്, ആരോഗ്യസ്റ്റാന്‍റ്റിംഗ് കമ്മിറ്റി ചെയര്‍പേയ്‌സണ്‍ ഉമാദേവി, വാര്‍ഡ് മെമ്ബര്‍ സുഷമ, മനോഹരന്‍, അസിസ്റ്റെന്റ് സെക്രട്ടറി ദിലീപ്, കാര്‍ത്തിക, ബീന എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button