IndiaKeralaLatest

പാകിസ്ഥാന് ലോക ബാങ്ക് 1.336 ബില്യൻ യുഎസ് ഡോളർ സഹായം നൽകും

“Manju”

ഇസ്ലാമാബാദ്: സാമൂഹിക വികസനത്തിനം, , അടിസ്ഥാന സൗകര്യ വികസനം, കൃഷി, ഭക്ഷ്യസുരക്ഷ, മാനവവിഭവശേഷി വികാസം തുടങ്ങിയവയ്ക്കായി പാകിസ്ഥാന് 1.336 ബില്യൻ യുഎസ് ഡോളർ സഹായം നൽകുന്നതിന് ലോക ബാങ്ക് ധാരണയായി. സാമ്പത്തിക മന്ത്രാലയം സെക്രട്ടറി നൂർ അഹ്മദും ലോക ബാങ്ക് കൺട്രി ഡയറക്ടർ നജൈ ബെൻഹസിനും ചേർന്ന് കരാറിൽ ഒപ്പുവച്ചു.

1.336 ബില്യൻ വായ്പയിൽ 128 ദശലക്ഷം ഗ്രാൻഡ് ആയി അനുവദിക്കും. സിആർഐഎസ്പി എന്ന പദ്ധതിയിലൂടെയായിരിക്കും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഐഎംഎഫും ഈ ആഴ്ച 500 ദശലക്ഷം യുഎസ് ഡോളർ സഹായം പാകിസ്ഥാന് അനുവദിച്ചിരുന്നു.

Related Articles

Back to top button