ലഖ്നൗ: ബലാത്സംഗത്തിനിരയായ 13 കാരിയോട് നീതി നിര്‍വഹണത്തിന് വിചിത്ര നിര്‍ദേശവുമായി ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് അധികൃതര്‍. പീഡനക്കേസില്‍ പ്രതിയില്‍ നിന്നും 50000 രൂപ നഷ്ടപരിഹാരമായി വാങ്ങുകയും ചെരിപ്പുകൊണ്ട് അഞ്ചുതവണ അടിക്കുകയും ചെയ്യുവാനാണ് പഞ്ചായത്ത് അധികൃതര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇരയുടെ കുടുംബം പഞ്ചായത്തിന്റെ ഉത്തരവ് അനുസരിച്ചില്ല. പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. മഹാരഞ്ച്ഗഞ്ച് ജില്ലയിലെ ഖോത്തിബാര് പൊലീസ് സ്റ്റേഷന് പരിതിയിലാണ് സംഭവമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
13 വയസ്സായ പെണ്‍കുട്ടി ജൂണ്‍ 23ന് പാടത്തേക്ക് പച്ചക്കറി എടുക്കാന്‍ പോയ സമയത്താണ് ഗ്രാമത്തിലുള്ള യുവാവ് ബലാത്സംഗത്തിരയാക്കിയത്. പെണ്‍കുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടിലെത്തി പ്രതിഷേധിച്ചിരുന്നു .തുടര്‍ന്ന് പ്രതിയുടെ കുടുംബം ഇവരെ ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് പഞ്ചായത്തില്‍ പരാതിപ്പെട്ടപ്പോഴാണ് വിചിത്ര നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു. പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന ഫലം വന്ന ശേഷം തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി .