പി.വി.എസ്
മലപ്പുറം: സംസ്ഥാന അതിർത്തി ചെക്പോസ്റ്റിലെ പൊലീസിന്റെ ഊർജിത പരിശോധനയ്ക്കിടയിലും ലോറിക്കുള്ളിൽ 14 ഉത്തർപ്രദേശ് സ്വദേശികളെ ഒളിപ്പിച്ചു കടത്തി.ഗൂഡല്ലൂരിനടുത്ത് വച്ച് തമിഴ്നാട് പൊലീസാണ് ലോറി പിടികൂടിയത്.
കൊച്ചിയിൽ നിന്നാണ് ബോഡി ഉയരക്കൂടുതലുള്ള ലോറിയിൽ 14 യുപിക്കാരെ കയറ്റി ടാർപ്പായ കൊണ്ട് മൂടി കയർ ഉപയോഗിച്ച് കെട്ടിയ നിലയിലെ ലോറി അതിർത്തിയിലെ കേരള പൊലീസിന്റെ ചെക് പോസ്റ്റിൽ രജിസ്റ്റർ ചെയ്ത് കടന്നു പോയത് .നാടുകാണിയിലെ തമിഴ്നാട് ചെക്പോസ്റ്റിൽ നിർത്താതെ പോയ വിവരം അറിഞ്ഞ ഗൂഡല്ലൂർ പൊലീസ് ലോറി തടഞ്ഞു .
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം .ദേവാല ഡിവൈഎസ്പി കാർത്തികേയൻ ,ഗുഡല്ലൂർ ഡിവൈഎസ്പി ജയ്സിങ്ങ് എന്നിവർ സ്ഥലത്തെത്തി ഇവരെ ഈ ലോറിയിൽ തന്നെ കേരളത്തിലേക്ക് മടക്കിയയച്ചു. വഴിക്കടവ് എസ്ഐ ബി.എസ് ബിനുവിന്റെ നേതൃത്വത്തിൽ രാത്രിയോടെ നാടുകാണി ചുരം ഇറക്കി വിട്ടു .