IndiaLatest

പ്ലസ് വണ്‍ പരീക്ഷ ഓഫ്‍ലൈനായി നടത്തുന്നത് സ്റ്റേ ചെയ്തു ; സുപ്രീം കോടതി

“Manju”

ഡല്‍ഹി ;സുപ്രീം കോടതി ഓഫ്‍ലൈനായി കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ നടത്തുന്നത് സ്റ്റേ ചെയ്തു. സ്റ്റേ ഒരാഴ്ചത്തേക്കാണ്. സര്‍ക്കാര്‍ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ ഈ ഒരാഴ്ചക്കുള്ളില്‍ നല്‍കാമെന്ന് കോടതിയെ അറിയിച്ചു. പരീക്ഷയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത് റസൂല്‍ ഷാ എന്ന അഭിഭാഷകന്‍ ആണ്. 15 ശതമാനത്തില്‍ കൂടതലാണ് കേരളത്തില്‍ ടിപിആര്‍ നിരക്കെന്നും കേരളത്തില്‍ ആണ് രാജ്യത്തെ മുഴുവന്‍ കേസുകളില്‍ അന്‍പത് ശതമാനത്തിലധികമെന്നും റസൂല്‍ ഷാ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

വാക്സിന്‍ സ്വീകരിച്ചവരല്ല പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിച്ചത് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ആണ്. ഓണ്‍ലൈന്‍ ആയാണ് മോഡല്‍ പരീക്ഷ നടത്തിയതെന്നും ഒരു പരീക്ഷ രണ്ടാമത് ആവശ്യമില്ലെന്നുമാണ് റസൂല്‍ ഷായുടെ ഹര്‍ജിയില്‍ പറയുന്നു .

Related Articles

Check Also
Close
Back to top button