മൂന്നാര്‍ :കെ എസ് ആര് ടി സി ഡിപ്പോയില്‍ ആരംഭിച്ച യാത്ര ഫ്യുവല്‍സ് ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് ടിക്കറ്റിതര വരുമാന വര്‍ദ്ധനവ് ലക്ഷ്യംവച്ചാണ് കെ.എസ്.ആര്.ടി.സി യാത്ര ഫ്യുവല്‍സ് എന്ന നൂതന സംരംഭം ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ സംസഥാനത്തെ എട്ട് കേന്ദ്രങ്ങളിലാണ് യാത്ര ഫ്യുവല്‍സ് ഔട്ട്ലെറ്റ് തുടങ്ങുന്നത്. രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്ത് 75 റീട്ടെയ്ല്‍ ഔട്ട്ലെറ്റുകള് തുടങ്ങാനാണ് പദ്ധതി. നിലവില്‍ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളാണ് വില്പന നടത്തുന്നത്. ഭാവിയില്‍ സി.എന്‍.ജി, എല്‍.എന്‍.ജി, ഇലക്ട്രിക്ക് ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.