കാസര്‍കോട്: വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധയേറ്റ പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ചു. റാബിസ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആലംകാര്‍ സ്വദേശി വിന്‍സി (17) ആണ് മരിച്ചത്. കടബ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു വിന്‍സി. വ്യാഴാഴ്ച രാവിലെയോടെ പെണ്‍കുട്ടിക്ക് തലവേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ വൈകുന്നേരമായിട്ടും തലവേദന മാറാത്തതിനാല്‍ പുത്തുര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കുട്ടിക്ക് പേവിഷബാധയേറ്റതാണെന്ന സംശയം ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്ന് കൂടുതല്‍ ചികിത്സയ്ക്കായി മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍ വളരെ വേഗം ആരോഗ്യനില വഷളായി കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
Related Articles
Check Also
Close
-
നവവധുവിന് കൊറോണ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിJuly 19, 2020 1:37 PM