InternationalLatest

കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കുന്ന ആദ്യ രാജ്യമായി ഇക്വഡോര്‍

“Manju”

ഇക്വഡോര്‍ ; 5 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്ന ആദ്യ രാജ്യമായി ഇക്വഡോര്‍. തെക്കെ അമേരിക്കന്‍ രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെയാണിത്. ഇക്വഡോറില്‍ ആദ്യ ഒമിക്രോണ്‍ കേസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ ഷോപ്പിംഗ് മാള്‍, സിനിമ ശാലകള്‍, റെസ്റ്റോറന്റ് തുടങ്ങിയ പൊതു ഇടങ്ങളിലെല്ലാം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

ഇക്വഡോറിലെ മുഴുവന്‍ ജനസംഖ്യയുടെ 69 ശതമാനവും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതായും, 9 ലക്ഷം പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളുള്ളവരെ നിര്‍ബന്ധിത വാക്സിനേഷനില്‍ നിന്ന് ഒഴിവാക്കും. 5,40,000 കോവിഡ് കേസുകളും, 33,600 മരണവുമാണ് ഇതുവരെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.

 

Related Articles

Check Also
Close
Back to top button