മലപ്പുറം ; കോളേജ് അധ്യാപകന് ചാലിയാര്‍ പുഴയില്‍ മുങ്ങി മരിച്ചു. നിലമ്പൂര്‍ മൈലാടി അമല്‍ കോളേജിലെ കായികാധ്യാപകനും, കണ്ണൂര്‍ സ്വദേശിയുമായ മുഹമ്മദ് നജീബ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു. ചാലിയാര്‍ പുഴയുടെ മൈലാടി കടവില്‍ കുളിക്കുന്നതിനിടയിലാണ് നജീബ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് നജീവിന്റെ പിതാവും ഭാര്യാ സഹോദരിയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ഇവരെ പുഴയില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്നവരാണ് രക്ഷപ്പെടുത്തിയത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം.
Related Articles
Check Also
Close
-
വെള്ളപ്പൊക്കം നേരിടാന്‍ നെടുമ്പാശേരി വിമാനത്താവളമേഖലയില്‍ ഊര്‍ജിത പ്രവര്‍ത്തനംAugust 6, 2020 7:22 PM