ഓസ്കാര്‍ വേദിയില്‍ അവതാരകന്റെ മുഖത്തടിച്ച് നടന് വില്‍ സ്മിത്ത്
94-ാമത് ഓസ്കര് ചടങ്ങില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറി. ഓസ്കർ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഓസ്കാര്‍ വേദിയിലേക്ക് ഇരച്ചുകയറി, തന്റെ ഭാര്യയെക്കുറിച്ച് തമാശ പറഞ്ഞതിന് അവതാരകനായ ക്രിസ് റോക്കിനെ മുഖത്ത് അടിച്ചു, അത് ഉടന്‍ തന്നെ വൈറലാവുകയും ഇത് തിരക്കഥയോ യഥാര്‍ത്ഥമോ എന്ന ചോദ്യം പ്രേക്ഷകരെ അമ്ബരപ്പിക്കുകയും ചെയ്തു.
സംഭവം നടന്നത് ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്കാര്‍ സമ്മാനിക്കുന്നതിനിടെയാണ്. അതേസമയം സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത് ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്ക്രിപ്റ്റഡ് സ്കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ്. വിഷയത്തില്‍ ഓസ്കര് അധികൃതരും വിശദീകരണം നല്‍കിയിട്ടില്ല.
തമാശയില്‍ പ്രകോപിതനായ സ്മിത് ഡോള്‍ബി തിയേറ്ററില്‍ അസ്വാഭാവികമായ നിശബ്ദതയും ആശയക്കുഴപ്പവും സൃഷ്ടിച്ച നിമിഷത്തില്‍, സ്മിത്ത് റോക്കിന്റെ അടുത്തേക്ക് ചെന്ന് അവതാരകന് തല്ലുകയും ജാഡയ്ക്കൊപ്പം തന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയും അസഭ്യം പറയുകയും ചെയ്തു.