റായ്പൂര്‍ : അവിവാഹിതയായ മകള്‍ക്ക് തന്റെ വിവാഹത്തിനുള്ള ചെലവ് മാതാപിതാക്കളില്‍ നിന്നും ആവശ്യപ്പെടാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ദുര്‍ഗ് സ്വദേശിനിയായ രാജേശ്വരിയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. നിയമം ഇത് അനുശാസിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.ഭിലാല് സ്റ്റീല്‍ പ്ലാന്റിലെ ജീവനക്കാരന്റെ മകള്‍ ആണ് 32 കാരിയായ യുവതി. വിവാഹ ചെലവിനായി മാതാപിതാക്കള്‍ മാറ്റിവെച്ച 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്.
2016 ല്‍ ആദ്യം യുവതി കുടുംബ കോടതിയെ സമീപിച്ചെങ്കിലും ഇത്തരത്തില്‍ പണം അനുവദിക്കാന്‍ നിയമത്തില്‍ വകുപ്പില്ലെന്ന് വ്യക്തമാക്കി കുടുംബ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.