InternationalLatest

ഒറ്റയടിക്ക് ആടിനെ വിഴുങ്ങുന്ന കൊമാഡോ ഡ്രാഗണ്‍

“Manju”

ലോ കത്തിലെ ഏറ്റവും വലിയ പല്ലി വര്‍ഗമാണ് കൊമാഡോ ഡ്രാഗണ്‍. കാഴ്ചയില്‍ കൂറ്റന്‍ പല്ലിയുടെ രൂപവും വേട്ടയാടുമ്പോള്‍ മുതലയ്ക്കു സമാനമായ പതുങ്ങലും ഇരയെ കൊല്ലാന്‍ പാമ്ബിന്‍റെ മാര്‍ഗവും സ്വീകരിക്കുന്ന ഇഴ ജന്തുക്കളാണ് ഇവ.
ഇപ്പോഴിതാ കൊമോഡോ ഡ്രാഗണ്‍ ആടിനെ ഒന്നോടെ വിഴുങ്ങുന്ന ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. വൈല്‍ഡ്‌ലൈഫ് സ്റ്റോറീസ് എന്ന് ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.
മാനും ആടും പന്നിയും മുതല്‍ കൂറ്റന്‍ കാട്ടു പോത്തിനേയും അപൂര്‍വമായി മനുഷ്യരെയും വരെ ഇവ പതിയിരുന്നു വേട്ടയാടി കൊന്നു തിന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. ഇരയെ കടിച്ച ശേഷം അതിനെ വേട്ടയാടാന്‍ കൊമോഡോ ഡ്രാഗണ്‍ 36 മണിക്കൂര്‍ വരെ കാത്തിരിക്കും. ക്ഷമയുടെ കാര്യത്തില്‍ ഇവയെ വെല്ലാന്‍ മറ്റൊരു ജീവിയുമില്ലെന്ന് ചുരുക്കം.

Related Articles

Back to top button