സമൂഹമാധ്യമങ്ങളില്‍ കുഞ്ഞുപ്രാസംഗിക
കോട്ടയം: സമൂഹ മാധ്യമങ്ങളില്‍ വൈറലായി ദുആ മറിയം സലാം എന്ന യു.കെ.ജി വിദ്യാര്‍ഥിനിയുടെ വായനദിന പ്രഭാഷണം. കോട്ടയം ജില്ല മെഡിക്കല്‍ ഓഫിസില്‍ ക്ലര്‍ക്കായ ഇല്ലിക്കല്‍ ആറ്റുമാലിയില്‍ എ.ആര്. അബ്ദുല്‍ സലാമിന്റെ മകള്‍ പാത്തുക്കുട്ടി എന്ന നാലരവയസ്സുകാരിയാണ് വായനദിനത്തില്‍ മനോഹരമായി പ്രസംഗം അവതരിപ്പിച്ച് ഏവരുടെയും മനം കവര്‍ന്നത്.
പിതാവ് അബ്ദുല്‍ സലാം ഫേസ്ബുക്കില്‍ പങ്കുവെച്ച പാത്തുക്കുട്ടിയുടെ പ്രസംഗവിഡിയോ വായനദിന ആശംസകളോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഷെയര്‍ ചെയ്തതോടെ പ്രാസംഗിക താരമായി. പോസ്റ്റ് കണ്ട് നിരവധി പേരാണ് വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചത്. വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയ കാലത്തേ പ്രസംഗത്തിലാണ് പാത്തുക്കുട്ടി കൈവെച്ചതെന്നും ഇത്തരം വിശേഷദിവസങ്ങളില്‍ വിഡിയോ ഇടാറുണ്ടെന്നും അബ്ദുല്‍ സലാം പറയുന്നു.
കുട്ടികളുടെ കടമയാണ് അറിവു നേടുക എന്നതെന്നും അതിന് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനുമാണ് പാത്തുക്കുട്ടി പ്രസംഗത്തില്‍ പറയുന്നത്. കുമരകം കിളിരൂര്‍ ഗവ.യു.പി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്. കോട്ടയം ജില്ല സപ്ലൈ ഓഫിസില്‍ ക്ലര്‍ക്കായ മാതാവ് രഹിന്‍ സുലൈ സി.എം.എസ് കോളജില്‍ രസതന്ത്രത്തില്‍ ഗവേഷണം ചെയ്യുന്നു