IndiaLatest

ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമായി ജൂലിയ ലെബെല്‍ അരിയാസ്

“Manju”

ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെല്‍ അരിയാസ്. മുമ്പ് ഒളിമ്പ്യാഡില്‍ ഫ്രാന്‍സിനും അര്‍ജന്‍റീനയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വനിതാ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ ഇപ്പോള്‍ മൊണോക്കോയുടെ താരമാണ്.

നാലു തവണ അര്‍ജന്റീനയുടെ വനിതാ ദേശീയ ചാമ്പ്യനായ ജൂലിയ മൂന്ന് തവണ ഫ്രഞ്ച് ദേശീയ വനിതാ കിരീടം നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന ഘട്ടമായ ഇന്റര്‍ സോണല്‍ മത്സരങ്ങളില്‍ രണ്ട് തവണ കളിച്ചു. ജൂലിയ ലെബെല്‍ അരിയാസിന്റെ 18-ാമത് ചെസ്സ് ഒളിമ്പ്യാഡാണിത്. ഒളിമ്പ്യാഡില്‍ 107-ാമത്തെ മത്സരമാണ് 76-കാരിയായ താരം കളിക്കുന്നത്.

Related Articles

Back to top button