ArticleLatest

തടി കുറയ്ക്കാന്‍ പച്ച ചക്ക

“Manju”

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് പച്ചച്ചക്ക. ഒരു കപ്പ് പച്ച ചക്കയില്‍ രണ്ടു ചപ്പാത്തികളില്‍ ഉള്ളതിനേക്കാള്‍ പകുതി മാത്രം കലോറിയും ഒരു കപ്പു ചോറിനേക്കാള്‍ ഏറെ കുറവ് കലോറിയുമാണ് ഉള്ളത്. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് പച്ച ചക്ക. പഴുത്ത ചക്കയ്ക്ക് ഈ ഗുണമില്ല. പ്രമേഹത്തിനു കാരണമാകുന്ന ഗ്ലൈസമിക് ഇന്‍ഡെക്‌സ് പച്ച ചക്കയില്‍ അരിയിലും ഗോതമ്ബിലും ഉള്ളതിനേക്കാള്‍ ഏറെ കുറവാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാനും പച്ച ചക്ക ഏറെ നല്ലതാണ്. പച്ച ചക്കയില്‍ സോലുബിള്‍ ഫൈബര്‍ ഏറെ കൂടുതലാണ്. ഇത് കൊളസ്‌ട്രോള്‍ നീക്കാന്‍ ഏറെ നല്ലതുമാണ്. ഇതിലെ ഫൈബര്‍ അഥവാ നാരുകള്‍ കുടല്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുടലില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യുന്ന നല്ലൊരു ബ്രഷായി പച്ച ചക്കയിലെ നാരുകള്‍ പ്രവര്‍ത്തിയ്ക്കുന്നുവെന്നു വേണം പറയാന്‍. ഇതിലെ ഫൈബറുകള്‍ നല്ല ദഹനത്തിന് സഹായിക്കുന്നു. ഇതു കൊണ്ടു തന്നെ നല്ല ശോധനയ്ക്കും പച്ച ചക്ക നല്ലതാണ്. ഇതു കഴിയ്ക്കുന്നത് മലബന്ധമുള്ളവര്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

Related Articles

Back to top button