കൊച്ചി: തെളിഞ്ഞ കാലാവസ്ഥയും വിദേശ റബര്‍ അവധി വ്യാപാരത്തിലെ ശക്തമായ വില്‍പ്പന സമ്മര്‍ദവും മറയാക്കി ടയര്‍ ലോബി വിപണിയെ തകര്‍ത്തു.നാളികേരോത്പന്ന വിപണി രക്ഷകനെ തേടുന്നു. ഉത്സവകാല ഡിമാന്റില്‍ പ്രതീക്ഷ അര്‍പ്പിച്ച് കുരുമുളക് ഉത്പാദന മേഖല. ജാതിക്ക വിലയിലും മുന്നേറ്റം. ലേല കേന്ദ്രങ്ങളില്‍ ഏലം മികവില്‍.ആഗോള വിപണിയില്‍ റബര്‍ അവധി നിരക്കുകളിലെ ഇടിവ് ഏഷ്യന്‍ റബര്‍ മാര്‍ക്കറ്റുകളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഓപ്പറേറ്റര്‍മാരും ഫണ്ടുകളും സിംഗപ്പുര്‍, ടോക്കോം, ചൈനീസ് മാര്‍ക്കറ്റുകളില്‍ ലോങ് കവറിംഗിന് കാണിച്ച തുടക്കവും ഊഹക്കച്ചവടക്കാരില്‍ നിന്നുള്ള വില്‍പ്പനയും റബറിനെ പരിങ്ങലിലാക്കി. ഇതിനിടയില്‍ ക്രൂഡ് ഓയിലിന് നേരിട്ട വില ഇടിവും വിനിമയ വിപണിയില്‍ യെന്‍ കരുത്ത് നേടിയതുമെല്ലാം റബറിനെ ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.
Related Articles
Check Also
Close
-
കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണുMarch 11, 2022 4:15 PM