പോത്തൻകോട് : ഗുരുധര്‍മ്മപ്രകാശ സഭയുടെ പുഷ്പസമര്‍പ്പണം വൈകിട്ട് 7.00 ന് പ്രാര്‍ത്ഥനാ നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു. സന്യാസദീക്ഷാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് (2022 സെപ്തംബര്‍ 26 തിങ്കള്‍) മുതല്‍ വൈകിട്ട് ഏഴിന് പ്രത്യേക പുഷ്പസമര്‍പ്പണം ആരംഭിച്ചു. താമര പര്‍ണ്ണശാലയില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ പ്രാര്‍ത്ഥനാനിരതരായി സന്യാസി സന്യാസിനിമാരും നിയുക്തരായ സന്യാസിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും പുഷ്പസമര്‍പ്പണം നടത്തി. ശേഷം പ്രാര്‍ത്ഥനാലയം വലംവെച്ച് പ്രാര്‍ത്ഥിച്ച് സഹകരണമന്ദിരത്തിലെത്തി ഗുരുപാദ നമസ്കാരം ചെയ്തു. ദീക്ഷാ വാർഷികത്തിന്റെ ഭാഗമായി എല്ലാദിവസവും രാവിലെ 7 മണിക്കും വൈകിട്ട് 7നും പ്രത്യേക പുഷ്പസമര്‍പ്പണം നടക്കും.
Related Articles
നീരവ് മോദിയുടെ സഹോദരനെതിരെ വജ്ര തട്ടിപ്പ് കേസ്
December 20, 2020 3:50 PM
Check Also
Close
-
ഈദ് ആഘോഷിക്കാനായി കശ്മീരിലെ വീട്ടിലേക്ക് പോയ സൈനികനെ കാണാതായിAugust 7, 2020 4:01 PM