കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. കെ. കരുണാകരന് ഓര്മ ദിനമായ ഡിസംബര്‍ 23നാണ് ക്യാമ്പ്. ഫര്‍വാനിയ ബദര്‍ സമയില്‍ മാര്‍ക്കറ്റിങ് കോഓഡിനേറ്റര്‍ പ്രീമ പെരേര, ഫീല്‍ഡ് മാര്‍ക്കറ്റിങ് സ്റ്റാഫ് അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ഒ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജോയ് ജോണ്‍ തിരുത്തിക്കരക്കും ജില്ല പ്രസിഡന്റ് ജയേഷ് ഓണശ്ശേരിക്കും നല്കി പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചു. ജയേഷ് ഓണശ്ശേരില്‍ അധ്യക്ഷത വഹിച്ചു. നാഷനല്‍ കമ്മിറ്റി അംഗം രാമകൃഷ്ണന് കള്ളാര്‍ സ്വാഗതവും ജില്ല ട്രഷറര്‍ രാജേഷ് പാലത്തേര നന്ദിയും പറഞ്ഞു.
Related Articles
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതി; പാചകത്തൊഴിലാളികളുടെ ആരോഗ്യപരിശോധനാ സാക്ഷിപത്രം ഹാജരാക്കണം
January 28, 2024 12:14 PM
Check Also
Close
-
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് ധർണ്ണMay 12, 2020 12:05 PM