Uncategorized
രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി
അയോധ്യയില്‍ നിര്‍മാണത്തിലിരിക്കുന്ന രാമജന്മഭൂമി കോംപ്ലക്സ് ബോംബിട്ട് തകര്‍ക്കുമെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശം. രാംകോട്ട് സ്വദേശിയായ മനോജ് എന്നയാള്‍ക്കാണ് ഫോണില്‍ ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് പറഞ്ഞു. ഭീഷണി സന്ദേശം ലഭിച്ചത് ഇയാള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10മണിക്ക് ക്ഷേത്ര കോംപ്ലക്സ് ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടന്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ക്ഷേത്ര പരിസരത്ത് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോണ്‍ വിളിയിച്ചയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയെന്നും രാമജന്മഭൂമി പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ സഞ്ജീവ് കുമാര്‍ സിങ് പറഞ്ഞു.