പോത്തന്‍കോട് : ഇന്നലെ ഗുരുജ്യോതിയില്‍ ലയിച്ച ഗുരുമിത്രന്‍ സ്വാമിയെ കാണുവാന്‍ ജനസഞ്ചയം എത്തിതുടങ്ങി. വിശ്വാസികളും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി പേരാണ് സ്വാമിയെ അവസാനമായിക്കാണുവാന്‍ എത്തുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വസ്തി ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി എബി ജോര്‍ജ്, കംപ്യൂനീഡ് സൊല്യൂഷന്‍സ് ഡയറക്ടര്‍ ഗോകുല്‍ ഗോവിന്ദ് എന്നിവര്‍ രാവിലെ 8.30 ന് തന്നെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. വിവിധ മതനേതാക്കളും എത്തി. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് എന്ന നിലയില്‍ സ്വാമി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആശ്രമത്തിന്റെ വിവിധ കര്മ്മമേഖലയിലുള്ളവരെ സ്വാമിയോട് മാനസീകമായി വളരെ അടുപ്പിച്ചു. കുട്ടിക്കാലം മുതല്‍ അവരിലൊരാളായി വളര്‍ന്ന സ്വാമിയ്ക്ക് എല്ലാവരേയും അടുത്തറിയാവുന്നതില് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി.
Related Articles
തൃശ്ശൂർ മാള ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു
July 26, 2020 8:22 PM
Check Also
Close
-
കാണാതായ എഎസ്ഐ തിരികെ വീട്ടിലെത്തിMay 30, 2021 10:41 AM