എഴുത്തിടം | Ezhuthidam

നിന്നെയോർത്ത്

“Manju”

Dr Arunima Ramesan

നിന്നെ മീട്ടിയ വിരലുകളറിയാതെ പിടയുന്നു
ഒഴുകുന്ന കണ്ണീർപ്പുഴയെയടക്കുവാൻ
നീറി പുകയുന്നാ മനസിന്റെ കോണിൽ
വേർപാടിനാഴം കൂട്ടി കുറിക്കുന്നു
പൂട്ടിയ മിഴിയ്ക്കുള്ളിലെ ഇരുളിനു ക്കൂട്ടായി
ജ്വലിക്കുന്ന നാളത്തിൻ കനലുകള് മാത്രമായ്
താഴുന്നു താഴാതുയരുന്നുമോഹങ്ങൾ
ഉണരാത്ത ഉയരാത്ത രാവുകൾക്കായ്
നിലകൊള്ളുവാനി യേറേയുണ്ടെന്നാൽ
പൊരുതുവാനിനിയാരുണ്ട് തുണയായി
നിന്നിലെ ജീവൻ നന്മ പ്രകാശമായ്
നമ്ഭൂമിലെന്നു നിലകൊള്ളു നാഥാ
വാർന്നൊലിച്ച രക്ത്തംപ്പോലുഠ തിളച്ചത് നമ്മുടെ നാടിനു വേണ്ടി
നന്മയുടെ മടിയിലെന്നെ യിരുത്തി പ്രാണന്റെകൂട്ടായി നീയെന്നരികിൽ
നിറമിഴികളോടെ യെഴുതുമീവരികൾ
നിന്നെ തലോടുന്ന സ്നേഹസ്പർശമായി ….
( നാടിനു വേണ്ടി വീരമൃത്ത്യൂ വരിച്ച ഒരോ ജവനെയുമോർത്ത് നീറുന്ന ജീവിതങ്ങളൊരുപാടുണ്ട് നമ്മുടെ നാട്ടിൽ . പറയാൻ ബാക്കി വെച്ചതായ ഒരു പാട് കഥകൾ കവിതകളിലൂടെ അക്ഷര കോണികളിൽ കയറ്റി അവർ സ്വർഗ്ഗത്തിന്റെ കവാടത്തിലെത്തിക്കുന്നു ::.)

ജയ്ഹിന്ദ്!

Related Articles

Check Also
Close
Back to top button