സിന്ധുമോള്‍ ആര്
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ലെയ്സ്രാം മാനിറ്റോംബി സിംഗ് ഞായറാഴ്ച അന്തരിച്ചു. അദ്ദേഹത്തിന് 39 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാനിറ്റോംബിയുടെ നിര്യാണത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് (എ ഐ എഫ് എഫ്) അനുശോചിച്ചു. 2002 ല്‍ വിയറ്റ്നാമിലെ ഹോ ചി മിന് സിറ്റിയില്‍ നടന്ന എല്‍ജി കപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം.
ആതിഥേയരായ വിയറ്റ്നാമിനെതിരെ 2002 ഓഗസ്റ്റ് 6 ന് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ആ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതിനു പുറമേ, ജമൈക്കയ്ക്കെതിരെ വാട്ട്ഫോര്ഡിലും വോള്‍വര്‍ഹാംപ്ടണിലും രണ്ട് സൗഹൃദങ്ങളില്‍ കളിച്ചു.