സിന്ധുമോള്‍ . ആര്
ലണ്ടന്‍: ഓക്സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും ചേര്‍ന്നു വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിന് ഡിസംബറില്‍ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി അനുമതി ലഭിച്ചാല്‍ ആറു മാസത്തിനകം വിതരണ പദ്ധതി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കായി കോടിക്കണക്കിന് ഡോസ് വാക്സിന് ഉല്പാദിപ്പിക്കാനാണ് ഓക്സ്ഫഡ് പദ്ധതിയിട്ടിരിക്കുന്നത്. വാക്സിന് കുത്തിവെക്കുന്ന 50 ശതമാനം പേരിലെങ്കിലും പ്രതിരോധ ശേഷിയുണ്ടായാല്‍ വാക്സിന് വിജയമാണെന്നാണ് കണക്കുകൂട്ടല്‍.
Back to top button