വി.എം.സുരേഷ് കുമാർ
വടകര: അഴിയൂര്‍ അണ്ടികമ്പനിക്ക് സമീപം ദേശീയപാതയോരത്ത് ചത്ത പോത്തിനെ തള്ളിയ നിലയില്‍. കഴിഞ്ഞ ദിവസം രാത്രിയാണ് സാമുഹ്യ വിരുദ്ധര്‍ വാഹനത്തില്‍ നിന്ന് തള്ളി കടന്നുകളഞ്ഞത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഇടപ്പെട്ട് ജെസിബി ഉപയോഗിച്ച് വലിയ കുഴി കുഴിച്ചാണ് മറവു ചെയ്തത്.
പഞ്ചായത്ത് ജീവനക്കാരായ സി.എച്ച്.മുജീബ് റഹ്മാന്, എം.പി.സുനില്‍കുമാര്‍ എന്നിവരുടെ നേത്വത്തിലാണ് സംസ്കരിച്ചത്. സമീപത്തെ സി.സി.ടി വി.ദ്യശ്യങ്ങള്‍ പരിശോധിച്ച് പോത്തിനെ തള്ളിയ വാഹനം കണ്ടെത്തുന്നതിനും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറി ചോമ്പാല്‍ പോലീസില്‍ പരാതി നല്കി. കുറ്റവാളികള്‍ക്കെതിരെ പ്രോസിക്യൂഷന് നടപടി സ്വീകരിക്കുന്നതാണ് സെക്രട്ടറി അറിയിച്ചു.