KeralaLatestThiruvananthapuram

സൗജന്യ തൊഴില്‍ പരിശീലനവും മൂന്നുമാസം വരെ ജോലിയും

“Manju”

ശ്രീജ.എസ്

കൊല്ലം: യുവാക്കളെ തൊഴില്‍ അഭ്യസിപ്പിച്ച്‌ ജോലി ലഭ്യമാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ കൗശല്‍ യോജനയനുസരിച്ച്‌ 18 മുതല്‍ 35 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും മൂന്നുമാസം വരെ ജോലിയും നല്‍കും.

കുടുംബശ്രീയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. പരിശീലനം ആവശ്യമുള്ളവര്‍ പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുകളില്‍ രജിസ്റ്റര്‍ ചെയ്യണം. നഗരമേഖലയെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൗശല്‍ പഞ്ചി എന്ന ആപ്പിലും രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത പേരാകുമ്പോള്‍ കുടുംബശ്രീ മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ അഭിരുചിക്ക് അനുസൃതമായ പരിശീലനം വിവിധ എംപാനല്‍ഡ് ഏജന്‍സികളില്‍ ലഭ്യമാക്കും.

Related Articles

Back to top button