InternationalLatest

ഭീകരതയ്‌ക്കെതിരെ കൈകോർത്ത് ഇന്ത്യയും ബംഗ്ലാദേശും; ഉന്നത പോലീസ് മേധാവിമാർ ചർച്ച നടത്തി

“Manju”

ഉന്നത പോലീസ് മേധാവിമാർ ചർച്ച നടത്തി

ന്യൂഡൽഹി : ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ കൈകോർത്ത് ഇന്ത്യയും ബംഗ്ലാദേശും. ഭീകരതയെ ചെറുക്കാനായി ഒന്നിച്ച് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി. ചൊവ്വാഴ്ച ചേർന്ന ആദ്യ ഉന്നത പോലീസ് മേധാവിമാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയിലെത്തിയത്.

ആഗോളതലത്തിൽ ഭീകരവാദം വലിയ വെല്ലുവിളിയായി ഉയർന്നു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യ- ബംഗ്ലാദേശ് ഉന്നത പോലീസ് മേധാവിമാർ ചർച്ച നടത്തിയത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു യോഗം. രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ഭീകരതയുയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനുമായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരുരാജ്യങ്ങളും പരസ്പരം ഉറപ്പ് നൽകിയിട്ടുണ്ട്. ആഗോള ഭീകര സംഘടനകളെയും മറ്റ് ദേശവിരുദ്ധ സംഘടനകളെയും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ധാരണയായതായി അധികൃതർ അറിയിച്ചു.

യഥാസമയം വിവരങ്ങളും നിർദ്ദേശങ്ങളും ഇന്റലിജൻസിന് പരസ്പരം കൈമാറേണ്ടതിന്റെ പ്രാധാന്യം ഇരു വിഭാഗം പോലീസ് മേധാവിമാരും ഉയർത്തിക്കാട്ടി. ഇത് പരിഹരിക്കാൻ നോഡൽ പോയിന്റുകൾ രൂപീകരിക്കാൻ ചർച്ചയിൽ തീരുമാനമായി. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കാനുള്ള ഇരുവിഭാഗങ്ങളുടെയും പരിശ്രമങ്ങളെ പരസ്പരം അഭിനന്ദിച്ചു.

കള്ളക്കടത്തുൾപ്പെടെ അതിർത്തിവഴി നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ ചർച്ചയായി. പരസ്പര സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ സാദ്ധ്യതകളെക്കുറിച്ചും സംസാരിച്ചു.

Related Articles

Back to top button