കൂത്താട്ടുകുളം: കൂത്താട്ടുകുളത്തിന് സമീപം തിരുമാറാടിയില്‍ മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ വനിത എസ് ഐ ക്ക് പരിക്കേറ്റു. പൊലീസ് ജീപ്പിന്റെ താക്കോൽ മൂന്നംഗ സംഘം എടുത്തു കൊണ്ടു പോകുകയും ചെയ്തു.സംഘത്തിലെ ഒരാളെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. രാമപുരം സ്വദേശി എൽദോകുട്ടിയാണ് പിടിയിലായത്. കൂത്താട്ടുകുളം സിഐയും സംഘവുമാണ് എൽദോയെ കസ്റ്റഡിയിലെടുത്തത്. എൽദോയ്ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി തെരച്ചിൽ തുടരുകയാണ്.
Related Articles
ആവേശകരമായ ആദ്യപകുതി പിന്നിടുമ്പോൾ ബ്ലാസ്റ്റേഴ്സും ജംഷേദ്പുരും സമനിലയില്‍ (1-1)
January 10, 2021 8:29 PM
Check Also
Close