KeralaLatestThiruvananthapuram

ദക്ഷിണാമൂര്‍ത്തി-വയലാര്‍ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റ് കലാ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തു.

“Manju”

കലാതിലകം നിരഞ്ജന എസ്. നായര്‍, കലാപ്രതിഭ – ആദര്‍ശ് പി ഹരീഷ്

തിരുവനന്തപുരം : കലാനിധി ദക്ഷിണാമൂര്‍ത്തിവയലാര്‍ മ്യൂസിക് & ഡാന്‍സ് ഫെസ്റ്റ് ട്വന്റി ട്വന്റി ‍ കലാമത്സരങ്ങള്‍ സമാപിച്ചു. ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. കലാനിധിയുടെ സ്ഥാപക ഉപദേശക സമിതി അംഗമായിരുന്നു സംഗീതസംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തി സ്വാമികള്‍. അദ്ദേഹത്തിന്റെ നൂറ്റിഒന്നാം ജന്മദിനത്തിന്റെ ഭാഗമായാണ് കലാപരിപാടികള്‍ സംഘടിപ്പിച്ചത്. 2021ജനുവരി ആദ്യവാരം ക്ഷണിക്കപ്പെട്ട സദസ്സില്‍ വെച്ച് സമ്മാനദാനം നടക്കും. ചലച്ചിത്ര ഗാനാലാപനം, കവിതാപാരായണം, നാടകഗാനം, നൃത്താവിഷ്കാരം, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഇനങ്ങളില്‍ പ്രായഭേദമെന്യേ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയവരില്‍ നിന്നുമാണ് കലാനിധി കലാപ്രതിഭയേയും, കലാതിലകത്തേയും തിരഞ്ഞെടുത്തത്. കലാതിലകമായി തിരഞ്ഞെടുത്ത നിരഞ്ജന എസ്. നായര്‍ പാലക്കാട് കുമാരനല്ലൂര്‍ എച്ച്.എസ്.എസിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടത് തിരുനാവായ ഭാരതീയവിദ്യാലയം ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് പി നായരാണ് (ലൂസിഫര്‍ ഫെയിം). കലാതിലകത്തിനും പ്രതിഭയ്ക്കും 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും.

ഗീതാരാജേന്ദ്രന്‍

ചെയര്‍പേഴ്സണ്‍

കലാനിധി

Related Articles

Back to top button