India

ദ്രൗപദി മുർമുവിനെ പിന്തുണച്ച് ജെഎംഎം; അതൃപ്തി അറിയിച്ച് കോൺഗ്രസ്

“Manju”

റാഞ്ചി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നിരയിലെ വിളളൽ ദിവസം തോറും വർധിക്കുന്നതിനിടെ പരിഭ്രാന്തിയിലായി കോൺഗ്രസ്. ഝാർഖണ്ഡിൽ സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തിമേർച്ച എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനിച്ചതോടെ ഭരണത്തിൽ തന്നെ അസ്വാരസ്യത്തിന് ഇടയാക്കി.

ഗോത്രവർഗ വിഭാഗങ്ങൾ നിർണ്ണായകമായ ഝാർഖണ്ഡിൽ വനവാസി വിഭാഗത്തിലുളള വനിതയെ പിന്തുണച്ചില്ലെങ്കിൽ രാഷ്‌ട്രീയ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ജെഎംഎം വിലയിരുത്തുന്നു. അതിന്റെ അടിസഥാനത്തിലാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയും ഝാർഖണ്ഡുകാരനുമായ യശ്വന്ത് സിൻഹയെ തളളി മുർമുവിനെ പിന്തുണയ്‌ക്കാൻ ജെഎംഎം തീരുമാനിച്ചത്.

ഇത് കോൺഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ആദ്യമായി ഗോത്രവിഭാഗത്തിൽ നിന്നുളള വനിത രാഷ്‌ട്രപതിയാകുന്നതിനെ എതിർക്കുന്നത് ജെഎംഎമ്മിന് വലിയ തിരിച്ചടിയാകും. മുർമുവും സോറനും ഗോത്ര നേതാക്കളാണ്, ജാർഖണ്ഡിലും അയൽ സംസ്ഥാനമായ ഒഡീഷയിലും ഗണ്യമായ ജനസംഖ്യയുള്ള സന്താൽ വർഗത്തിൽപ്പെട്ടവരാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഝാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ നേരിടുന്നുണ്ട്.

മുഖ്യമന്ത്രി നിയമനടപടി നേരിടുന്ന സമയത്താണ് മുർമുവിന് പിന്തുണ നൽകാനുള്ള ജെഎംഎം തീരുമാനം. സംസ്ഥാനത്ത് 16,800 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിക്കുന്നതിനായി ജൂലൈ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ഝാർഖണ്ഡ് സന്ദർശനത്തിനിടെ സോറൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.

ജൂലൈ 4 ന് ഝാർഖണ്ഡിലെ മുൻ ഗവർണറായിരുന്ന മുർമു, എംഎൽഎമാരുടെയും എംപിമാരുടെയും പിന്തുണ തേടി റാഞ്ചിയിലെത്തിയപ്പോൾ സോറൻ ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു. ‘സഖ്യ പങ്കാളി എന്ന നിലയിൽ ജെഎംഎം യുപിഎ സ്ഥാനാർത്ഥിയെ പിന്തുണയ്‌ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. കോൺഗ്രസ് സംസ്ഥാന ഘടകം പ്രസിഡന്റ് രാജേഷ് താക്കൂർ പിടിഐയോട് പറഞ്ഞു.

ജാർഖണ്ഡിലെ 14 ലോക്സഭാ മണ്ഡലങ്ങളിൽ ബിജെപിക്ക് 11ഉം ജെഎംഎം, കോൺഗ്രസ്, ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ എന്നിവയ്‌ക്ക് ഒരെണ്ണം വീതവുമാണ് ഉള്ളത്. സംസ്ഥാനത്ത് നിന്നുള്ള ആറ് രാജ്യസഭാ എംപിമാരിൽ ഒരാൾ കോൺഗ്രസിൽ നിന്നും രണ്ട് പേർ ജെഎംഎമ്മിൽ നിന്നും മൂന്ന് പേർ ബിജെപിയിൽ നിന്നുമാണ്. 81 അംഗ സംസ്ഥാന നിയമസഭയിൽ ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യത്തിന് ആകെ 48 പോരുടെ പിന്തുണയുണ്ട്. ജെഎംഎമ്മിന് മാത്രം 30 സീറ്റുകളാണുള്ളത്. എൻഡിഎയ്‌ക്ക് 26 നിയമസഭാംഗങ്ങളാണുളളത്.

Related Articles

Back to top button