IndiaLatest

ഡല്‍ഹിയില്‍ വായുമലിനീകരണം തീവ്രത കുറഞ്ഞു

“Manju”

ന്യൂഡല്‍ഹി: വായുമലിനീകരണത്തോത് കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. പരിസ്ഥിതി മന്ത്രി ഗോപാല്‍ റോയിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അതേസമയം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മലിനീകരണ നിയന്ത്രണ നിയമത്തിനനുസരിച്ചായിരിക്കണമെന്നും ലംഘിച്ചാല്‍ പിഴയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വായുമലിനീകരണ തീവ്രത ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് നിയന്ത്രണങ്ങളും പിന്‍വലിക്കുന്ന കാര്യം നവംബര്‍ 24ന് തീരുമാനിക്കും.
തിങ്കളാഴ്ച ഡല്‍ഹിയിലെ വായുമലിനീകരണത്തോത് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്നത്തെ ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 307 ആണ്. വളരെ മോശം വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുന്നത്. ഗുരുഗ്രാം, ഗ്രേറ്റര്‍ നോയ്ഡ, ഫരീദാബാദ്, നോയ്ഡ എന്നിവിടങ്ങളില്‍ എക്യുഐ യഥാക്രമം 318, 213, 326, 268 എന്നിങ്ങനെയാണ്.

Related Articles

Back to top button