KeralaLatest

ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു: ധനമന്ത്രി തോമസ് ഐസക്ക്

“Manju”

കോവിഡ് ബാധിച്ഛ് മരിക്കുന്ന സഭാവിശ്വാസികളുടെ ശരീരം പള്ളി സെമിത്തേരിയിൽ ദഹിപ്പിക്കാനും അന്ത്യശൂശ്രൂഷകൾ ചെയ്യുന്നതിനും ഇടമൊരുക്കിയ ആലപ്പുഴ ലത്തീൻ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിൽ ലോകത്തിന് തന്നെ മാതൃകയാണ്.

ഇലക്ട്രിക് ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിച്ചാലുണ്ടാകുന്ന പുകയിൽ നിന്ന് വൈറസ് പടരുമെന്ന തെറ്റിദ്ധാരണയിൽ തെരുവിലിറങ്ങിയ സാധാരണ മനുഷ്യരെ നാം കഴിഞ്ഞ ദിവസം കണ്ടു. ഇതുപോലെ ധാരാളം വ്യാജപ്രചരണങ്ങൾക്കും തെറ്റായ വാർത്തകൾക്കും മനുഷ്യർ അടിപ്പെട്ടു പോകാൻ എല്ലാ സാധ്യതയുമുള്ള ഒരന്തരീക്ഷമാണ് നിലനിൽക്കുന്നത്. മനപ്പൂർവം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന ഈ ആപത്ഘട്ടത്തിൽ എല്ലാവരെയും യോജിപ്പിക്കുന്നതിനും വ്യാജപ്രചരണങ്ങളെ തള്ളുന്നതിനും മതമേലധ്യക്ഷന്മാർക്കും പുരോഹിതർക്കുമൊക്കെ ധാരാളം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇത്തരമൊരു പ്രവർത്തിയിലൂടെ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമാതൃകയായ ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥപിന്മുറക്കാരനാവുകയാണ് ആലപ്പുഴ ലത്തീൻ അതിരൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി വലിയൊരു സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു

Related Articles

Back to top button