AlappuzhaLatest

ശാന്തിഗിരി നവഒലി ജ്യോതിർദിനാഘോഷം ; ചന്ദിരൂരിൽ സത്സംഗം നാളെ

“Manju”

അരൂർ : ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനാഘോഷങ്ങളുടെ ഭാഗമായി ഗുരുവിന്റെ ജന്മഗൃഹത്തിൽ നാളെ (03/04/2022) ഏകദിന സത്സംഗം നടക്കും . ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സത്സംഗം ഉദ്ഘാടനം ചെയ്യും. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അധ്യക്ഷനാകും. ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി സത്സംഗ സന്ദേശം നൽകും. രാവിലെ 8 മണിക്ക് തുടങ്ങുന്ന സത്സംഗം വൈകിട്ട് 6 ന് സമാപിക്കും. സ്വാമി സ്നേഹാത്മ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ ഭക്തിഗാനസുധയും ഉണ്ടാകും. ഏകദിന സത്സംഗത്തിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തർ സംബന്ധിക്കും. ജ്യോതിർദിനം ആഘോഷപരിപാടികളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടന്നുവരികയാണ്.

മെയ് 6 നാണ് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും വിപുലമായ പരിപാടികളോടെ നവഒലി ജോതിർദിനം ആഘോഷിക്കുന്നത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ ( ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് വന്നെങ്കിലും ആൾക്കൂട്ട നിയന്ത്രണം കൂടി കണക്കിലെടുത്താണ് ജില്ലാതലത്തിൽ സത്സംഗങ്ങൾ നടത്തുന്നതെന്ന് ആർട്സ് & കൾച്ചർ വിഭാഗം ഇൻ-ചാർജ് സ്വാമി ജനനന്മ ജ്ഞാന തപസ്വി അറിയിച്ചു.

Related Articles

Back to top button